ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്ശത്തിെന്റ പേരില്‍ യോഗഗുരു ബാബാ രാംദേവിനെതിരെ എടുത്ത എല്ലാം നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു.രാംദേവിനെതിരെ പലയിടങ്ങളില്‍ കേസ് എടുക്കുകയും തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അവയാണ് തടഞ്ഞത്.
രാം ദേവിനെതിരെ കേസ് എടുത്ത സ്ഥലങ്ങളിലുള്ള പോലീസിന് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റീസ് ആര്.എം ലോധ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസിലേക്ക് ഇൗ സമയം കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.തനിക്കെതിരായ നടപടിക്കെതിരെ രാം ദേവ് നല്കിയ ഹര്‍ജിയിലാണ് ഈ നടപടി.
രാജ്യത്തിെന്റ പലഭാഗങ്ങളിലായുള്ള കേസുകള്‍ ഒന്നിപ്പിക്കണമെന്നും രാംദേവ് ഹര്‍ജിയില്‍ അപേക്ഷിച്ചു. രാഹുല്‍ ഹരിജന്‍ ഭവനങ്ങളില്‍ പോകുന്നത് ഹണിമൂണാഘോഷിക്കാനാണെന്ന് രാംദേവ് പ്രസംഗിച്ചെന്നാണ് ആരോപണം.മുകുള്‍ രസ്തോഗി, കേശവ് മോഹന്‍ എന്നിവരാണ് രാംദേവിനു വേണ്ടി ഹാജരാകുന്നത്. കേസുകള്‍ ഒന്നിച്ച് ലക്നോയിലോ സുപ്രിം കോടതി നിര്‍ദ്ദേശിക്കുന്ന എവിടേക്കെങ്കിലുമോ മാറ്റണം. ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: