വാരാണസി: വാരാണസിയില്‍ അരവിന്ദ് കേജ്രിവാളിെന്റ റോഡ് ഷോയും ഗംഗാ ആരതിയും. നഗരഹൃദയത്തിലെ ബനിയാബാഗില് മോദിയുടെ റാലിയും ഗംഗാ ആരതിയും സുരക്ഷയുടെ പേരു പറഞ്ഞ് കഴിഞ്ഞ ദിവസം അധികൃതര്‍ വിലക്കിയിരുന്നു.
ഇന്നലെ വാരാണസിയുടെ ഗ്രാമ മേഖലയിലാണ് കേജ്രിവാളിെന്റ റോഡ് ഷോ ആരംഭിച്ചത്. വ്യാഴാഴ്ചയാണ് കേജ്രിവാളിെന്റ ഗംഗാ ആരതി നടന്നത്. മോദി മാധ്യമങ്ങളെ കൈക്കൂലി നല്കി വശത്താക്കിയിരിക്കുകയാണെന്ന് ആരോപിച്ചാണ് കേജ്രിവാളിെന്റ പ്രസംഗം. തനിക്ക് വന്‍വിജയം ഉറപ്പാണെന്നും കേജ്രിവാള് പ്രസംഗങ്ങളിലെല്ലാം തട്ടിവിടുന്നുമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കു വേണ്ടിയാണ് ഇന്ന് രാഹുലും ഇവിടെ റോഡ് ഷോ നടത്തുന്നുണ്ട്.
കഴിഞ്ഞ വാരാണസി നഗരത്തിലെ ബനിയ ബാഗില്‍ മോദി നടത്താനിരുന്ന റാലിയാണ് വിലക്കിയത്. ഒപ്പം മോദിയുടെ ഗംഗാ ആരതിയും തടഞ്ഞിരുന്നു.
ഇതിനെതിരെ ബിജെപി പരാതി നല്‍കുകയും കമ്മീഷനെതിരെ കടുത്ത നിലപാട് എടുക്കുകയും ചെയ്തിരുന്നു. മോദിക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെ ബിജെപി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജില്ലാ മജിസ്ട്രേറ്റ് പ്രജ്ഞാള് യാദവിനെ നീക്കണമെന്നാണ് ബിജെപി ആവശ്യം. എന്നാല്‍ ഇയാളെ നീക്കില്ലെന്നാണ് കമ്മീഷെന്റ നിലപാട്.
തെരഞ്ഞെടുപ്പ് കമ്മീഷെന്റ ഇരട്ടത്താപ്പ് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. മോദിക്ക് വിലക്ക്. രാഹുലിനും കേജ്രിവാളിനും വിലക്കില്ല എന്ന നിലപാടാണ് കമ്മീഷന് എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: