വാരാണസി: രാഷ്ട്രീയ അയിത്തത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി. ഏതു പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കാനും ബിജെപി തയ്യാറുമാണ്.യുപിയുടെ ചുമതലയുള്ള ബിജെപി നേതാവ് അമിത് ഷാ പറഞ്ഞു.
എന്‍ഡിഎ മുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്നതില്‍ ഒരു സംശയവുമില്ല. രാജ്യത്തിെന്റ വികസനം ആഗ്രഹിക്കുന്ന ആരുമായും ചേരാന്‍ പാര്‍ട്ടി തയ്യാറാണ്. അമിത് ഷാ തുടര്‍ന്നു.ബിഎസ്പി ഒരു സാഹചര്യത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന മായാവതിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎയില്‍ കൂടുതല്‍ കക്ഷികള്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് മായാവതി ഇങ്ങനെ പറഞ്ഞിരുന്നത്.
വാരാണസിയിലെ തെരഞ്ഞെടുപ്പ് ഒാഫീസറെ മാറ്റണം. മെയ് 12ന് വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ പതിനെട്ട് മണ്ഡലങ്ങളിലും അര്‍ദ്ധസൈനികരെ നിയോഗിക്കണം.അവയെല്ലാം സംഘര്‍ഷ സാധ്യതയുള്ളവയാണ്. സൈന്യത്തെ വിന്യസിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുമ്പോള്‍ മുലായം മല്‍സരിക്കുന്ന അസം ഗഡ് എന്തിനാണ് ഒഴിവാക്കുന്നത്. ഷാ ചോദിച്ചു.ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശക്തമായ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി.
കമ്മീഷന് ആരെയും ഭയക്കേണ്ടതില്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അവര്‍ ഉറപ്പാക്കണം. മോദിയുടെ റാലി വിലക്കിയ അധികൃതരുടെ നടപടിയെ ഷാ വിമര്‍ശിച്ചു. ഏതായാലും കേജ്രിവാളിനും രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും റോഡ് ഷോനടത്താന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ മജിസ്ട്രേറ്റ് അനുമതി നല്‍കിയത് നന്നായി. ഷാ പറഞ്ഞു. യുപിയില്‍ ചരിത്രവിജയം നേടും. മോദിയും മേറ്റ്ല്ലാവരും തമ്മിലാണ് മല്‍സരം. യുപിയിലെ ജനങ്ങള്‍ ജാതി മത വ്യത്യാസങ്ങള്‍ എല്ലാം വെടിഞ്ഞ് മോദിക്ക് വോട്ടുചെയ്യും.അവര്‍ യുപിഎ സര്‍ക്കാരിനും യുപിയിലെ അഖിലേഷ് സര്‍ക്കാരിനും എതിരെ വോട്ടുചെയ്യും.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: