വാരാണസി: തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും അതിനാല്‍ മോദിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ നാമ നിര്‍ദ്ദേശകരാകാന്‍ പറ്റില്ലെന്നും പറഞ്ഞ, മണ്മറഞ്ഞ പ്രമുഖ ഷെഹ്നായ് വിദ്വാന് ബിസ്മില്ലാ ഖാെന്റ ബന്ധുക്കള്‍ കോണ്‍ഗ്രസിനു വേണ്ടിയിറങ്ങി. ഇന്നലെ വാരാണസിയില്‍ നടന്ന രാഹുലിെന്റ റോഡ് ഷോയിലാണ് ബിസ്മില്ലാഖാെന്റ മകന് സമീന്‍ ഹുസൈന് ബിസ്മില്ലയടക്കമുള്ള ബന്ധുക്കള്‍ പങ്കെടുത്തത്. അവര്‍ ഷെഹ്നായി വായിച്ചെന്നു മാത്രമല്ല കോണ്‍ഗ്രസിെന്റ ചിഹ്നം പതിച്ച ഷാളുകള്‍ അണിയുകയും ചെയ്തു.മോദിയുടെ ബനിയാബാഗിലെ റാലി വിലക്കിയ സ്ഥലത്തു കൂടിയാണ് രാഹുലിെന്റ റോഡ് ഷോകടന്നുപോയത്.
നഗരഹൃദയത്തിലെ ഷോയിലുടനീളം ബിസ്മില്ലാ ഖാെന്റ ബന്ധുക്കള്‍ പങ്കെടുക്കുകയും ചെയ്തു. ബിസ്മില്ലാ ഖാെന്റ ഫോട്ടോ വച്ച് രഘുപതി രാഘവ രാജാറാം എന്ന ഗാന്ധിജിയുടെ പ്രിയപ്പെട്ട പ്രാര്‍ഥന ഷെഹ്നായിയില്‍ വായിക്കുകയും ചെയ്തു.ഞങ്ങള്‍ പാട്ടുകാരാണ്, ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല എന്നാണ് ആഴ്ചകള്‍ക്കു മുന്‍പ് സമീന്‍ ഹുസൈന് ബിസ്മില്ല പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: