വാരാണസി: വാരാണസിയുടെ ഹൃദയഭാഗമായ ബനിയാ ബാഗു വഴി രാഹുലിെന്റ റോഡ് ഷോ.വ്യാഴാഴ്ച നരേന്ദ്ര മോദി ഇവിടെ നടത്താനിരുന്നറാലി സുരക്ഷാ കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു. അവിടെയാണ് രാഹുലിന് അനുമതി ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ആം ആദ്മിയുടെ കേജ്രിവാളിനും ഇവിടെ റോഡ് ഷോ നടത്താന്‍ അനുമതി ലഭിച്ചിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് സമാജ്വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഇവിടെ റാലി നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷെന്റ രാഷ്ട്രീയക്കളിയാണ് ഇവയിലൂടെ പുറത്തായത്.
ഇന്നലെ രാവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗോള്‍ ഗഡയില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയും രാഹുലിന് ഒപ്പമുണ്ടായിരുന്നു. പന്ത്രണ്ടു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു റാലി. നാലു മണിക്കൂര്‍ കൊണ്ടാണ് ഇത്രയും ദൂരം രാഹുല്‍ താണ്ടിയത്. നാഷണല്‍ ഇന്റര്‍ കോളേജ് പരിസരത്തു നിന്ന് തുടങ്ങിയ ലങ്ക ഗേറ്റിലാണ് സമാപിച്ചത്. തിരക്കേറിയ മെയ്ദാഗിന്, ബനിയാ ബാഗ്, ആസി തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റാലി നടത്തിയത്. വലിയ ജനക്കൂട്ടം വന്നാല്‍ പ്രശ്നമാകുമെന്ന് പറഞ്ഞാണ് മോദിയുടെ ബനിയാ ബാഗ് റാലി തടഞ്ഞത്. രാഹുല്‍ റാലിയും തി്രക്കേറിയ വഴിയിലൂടെയായിരുന്നു. ഗതാഗതം സ്തംഭിച്ചതും വഴി മുടങ്ങിയതും ഒന്നും അധികൃതര്‍ക്ക് പ്രശ്നമായിരുന്നില്ല. ബിഎച്ച്യു കാമ്പസില്‍ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ രാഹുലും പുഷ്പാര്‍ച്ചന നടത്തി.
രാഹുല്‍ പിന്നോക്ക ജാതിക്കാരനല്ലാത്തതിനാലാകാം ആരും പ്രതിമ കഴുകിയില്ല. മോദി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സമാജ്വാദി പാര്ട്ടിക്കാര് പ്രതിമ കഴുകക വരെ ചെയ്തിരുന്നുവെന്ന് ഓര്‍ക്കുക.വലിയ സംഘം പോലീസും റോങ്ക് ഷോയ്ക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: