ന്യൂദല്‍ഹി: വിവാദങ്ങളെത്തുടര്‍ന്ന് വാരാണസിയില്‍ പ്രത്യേക നിരീക്ഷകനെ നിയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. തമിഴ്നാട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രവീണ്കുമാറായിരിക്കും പ്രത്യേക നിരീക്ഷകന്. ഇതോടെ വിവാദനായകനായ വാരാണസിയിലെ വരാണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ പ്രജ്ഞാള് യാദവിെന്റ അധികാരം കുറഞ്ഞു. രാഷ്ട്രീയം കളിക്കുന്ന പ്രജ്ഞാളിനെ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
സുരക്ഷാക്കാരണം പറഞ്ഞ് വാരാണസിയിലെ ബനിയാ ബാഗില്‍ മോദിയുടെ റാലി വിലക്കിയിരുന്നു. മാത്രമല്ല മോദി ഗംഗാ ആരതി നടത്തുന്നതും തടഞ്ഞു. അതേ സമയം രാഹുലിനും കേജ്രിവാളിനും അഖിലേഷ് യാദവിനും റോഡ് ഷോയും റാലിയും നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. ഈ വിവേചനം വലിയ വിവാദമുയര്‍ത്തി. വെങ്കയ്യ നായിഡുവും അരുണ്‍ ജെയ്റ്റ്ലിയും ഇതിനെതിരെ വാരാണസിയിലും ദല്‍ഹിയിലും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.മോദിയും മറ്റി ബിജെപി നേതാക്കളും കമ്മീഷനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. രാഷ്ട്രീയം കളിക്കുന്ന പ്രജ്ഞാളിനെ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. കമ്മീഷെന്റ നിഷ്പക്ഷതയെപ്പോലും ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിത്.
സംഭവം കോലാഹലമായതോടെ ഈ വിഷയം കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് കമ്മീഷനംഗം എച്ച്. എസ് ബ്രഹ്മ തന്നെ രംഗത്തു വന്നു. ഇതോടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും വെട്ടിലായി. തുടര്‍ന്നാണ് നിലപാട് മാറ്റാന്‍ തയ്യാറായതും പ്രത്യേക നിരീക്ഷകനെ നിയോഗിച്ചതും. മോദിയും കോണ്‍ഗ്രസിെന്റ അജയ് റായും കേജ്രിവാളുമാണ് ഇവിടുത്തെ പ്രധാന സ്ഥാനാര്‍ഥികള്‍.
കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് പ്രജ്ഞാളിനെ ശക്തമായി ന്യായീകരിക്കുകയും ബിജെപിയുടെ ആരോപണം തള്ളുകയും ചെയ്തിരുന്നു. ബ്രഹ്മ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതോടെയാണ് സമ്പത്ത് മുഖം രക്ഷിക്കാന്‍ നിലപാട് മാറ്റിയതും പ്രത്യേക നിരീക്ഷകനെ നിയോഗിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: