ന്യൂദല്‍ഹി: രാജ്യത്തെ വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇത്തവണ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം എന്ന ഖ്യാതി വാരാണാസിക്കും ചെന്നൈ സൗത്തിനും സ്വന്തം. ഇരു മണ്ഡലങ്ങളിലുമായി 42 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ്് കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്, കോണ്‍ഗ്രസിന്റെ അജയ് റായ,് ബിഎസ്പി സ്ഥാനാര്‍ത്ഥി വിജയ് പ്രകാശ് ജയ്സ്വാള്‍, സമാജ്വാദിയുടെ കൈലാഷ് ചൗരസ്യ എന്നിവരാണ് വാരാണസിയിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍. ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ നരേന്ദ്രമോദിയും കേജ്രിവാളും ഇവിടെ നിന്നും മത്സരിക്കുന്നതിനാല്‍ ജനങ്ങള്‍ ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഏപ്രില്‍ 24ന് നടന്ന ആറാംഘട്ടത്തിലാണ് ചെന്നൈ സൗത്തില്‍ വോട്ടെടുപ്പ് നടന്നത്. ചെന്നൈ സൗത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി ഇളങ്കോവന്, ബിജെപിയുടെ എല്‍. ഗണേശന്, ബിഎസ്പിയുടെ വി. ബാലാജി, കോണ്‍ഗ്രസിന്റെ എസ്. വി. രമണി, എഐഎഡിഎംകെയുടെ ജെ. ജയവര്ദ്ധന് എന്നിവരാണ് പ്രമുഖ മത്സരാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എന്നും ഒന്നാം സ്ഥാനത്തായ ചെന്നൈ സൗത്തില്‍ 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ 45ഉം 2004ല്‍ 35ഉം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. ചെന്നൈ നോര്‍ത്തില്‍ 40 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഏപ്രില്‍ 24ന് തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലെ റായ്പൂരില്‍ 36 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചിരുന്നത്. ഇതില്‍ ബിജെപിയുടെ രമേഷ് ബയ്സ്, ബിഎസ്പിയുടെ ഗുരുജി വീരേന്ദ്രകുമാര്‍ ദാഹരിയ, കോണ്‍ഗ്രസിന്റെ സത്യനാരായണ്‍ ശര്‍മ്മ എന്നിവരാണ് ഇവിടത്തെ പ്രമുഖര്‍. രാഹുല്‍ മൂന്നാം തവണയും ജനവിധി തേടുന്ന അമേഠി മണ്ഡലത്തില്‍ 34 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കൂടാതെ ധന്‍ബാദ് 31, മല്കജ്ഗിരിയിലും, സെക്കന്ദരാബാദിലും 30 വീതവും, മുസാഫര്‍പൂര്‍, ഭട്ടിന്‍ഡ, ലഖ്നൗ എന്നിവിടങ്ങളില്‍ 29 സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: