വഡോദര: മോദി പ്രധാനമന്ത്രിയാകുമ്പോള്‍ അണിയിക്കാന്‍ പ്രത്യേക തരം കുര്‍ത്ത തുന്നി കാത്തിരിക്കുകയാണ് കന്നയ്യ ലാല്‍ ചൗഹാന്. അതൊരു പ്രത്യേക തരം കുര്‍ത്തയാണ്. എല്ലാം റെഡിയായിരിക്കുകയാണ്… കന്നയ്യ പറയുന്നു.
കന്നയ്യ ലാല്‍ജി ചൗഹാന് എന്ന 71കാരന് ഗുജറാത്തിലെ ദഹോദ് സ്വദേശിയാണ്. ദഹോദില്‍ സംഗം ടെയ്ലേഴ്സ് എന്ന തുന്നല്‍ക്കട നടത്തുകയാണ് കന്നയ്യ. 1970 മുതല്‍ നരേന്ദ്ര മോദിക്ക് കുര്‍ത്ത തയ്ക്കുന്നയാളാണ് കന്നയ്യ.
കന്നയ്യയുടെ മൂത്ത സഹോദരന് അമൃതലാലും മോദിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ മോദിയുടെ ആഗ്രഹപ്രകാരം അമൃതലാലാണ് കുര്‍ത്ത ഡിസൈന്‍ ചെയ്തത്. അത് മോദിക്ക് വളരെ ഇഷ്ടപ്പെട്ടു, അന്നു മുതല്‍ ഇവരാണ് മോദിക്ക് കുര്‍ത്ത തുന്നുന്നത്. ഇപ്പോള്‍ ചേട്ടെന്റ ജോലി ഏറ്റെടുത്തിരിക്കുന്നത് കന്നയ്യയാണ്. മോദി പ്രധാനമന്ത്രിയാകുമ്പോള്‍ ധരിക്കാന്ഒന്ന് പ്രത്യേകം തയ്യാറാക്കി വച്ചിട്ടുണ്ട് കന്നയ്യ. മോദിയുടെ കുര്‍ത്ത തുന്നിത്തുടങ്ങിയതോടെ തങ്ങളുടെ കുര്‍ത്തകള്‍ക്ക് നല്ല ഡിമാന്ഡായി. ഇപ്പോള്‍ മോദി പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുമ്പോള്‍ കുര്‍ത്തയുടെ ഡിമാന്‍ഡും കൂടി.ഇപ്പോള്‍ ദിവസം മോദി മോഡലിലുള്ള മൂന്നു നാലു കുര്‍ത്തകള്‍ തയ്ക്കുന്നുണ്ട്. കന്നയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: