ന്യൂദല്‍ഹി : പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ കോണ്‍ഗ്രസ് പരിഹസിക്കുകയായിരുനെന്ന് ബിജെപി വക്താവ് പ്രകാശ് ജാവഡേക്കര്‍. 2014 പൊതു തെരഞ്ഞെടുപ്പില്‍ യുപിഎക്കുണ്ടാകുന്ന തോല്‍വിക്ക് മന്‍മോഹന്‍സിങ്ങിനെയാണ് കോണ്‍ഗ്രസ് കുറ്റപ്പെടൂത്തുക. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒരിക്കലും അപവാദം കേള്‍ക്കില്ല . ന്യൂദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുപിഎ ഭരണത്തിനെതിരെ ഇത്തരത്തില്‍ പരാമര്‍ശിച്ചത്.
തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാണെങ്കില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാകും അംഗീകാരം ലഭിക്കുക. മറിച്ചാണെങ്കില്‍ വേറെ ആരെങ്കിലുമാകും ബലിയാടാവുക. മറ്റുള്ളവരില്‍ പഴിചാരി രക്ഷപ്പെടുന്നത് കോണ്‍ഗ്രസിന്റെ പൊതു സ്വഭാവമാണെന്നും ജാവഡേക്കര്‍ പറഞ്ഞു. മന്മോഹന് സിങ്ങുമായി യാതൊരു വിധത്തിലുള്ള വ്യക്തി വൈരാഗ്യവുമില്ലെന്നും അദ്ദേഹത്തെ ശരിയായി ഭരിക്കാന്‍ അനുവദിച്ചിരുന്നില്ല. പി. വി. നരസിംഹറാവു സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരിക്കെ നല്ല ഭരണമാണ് കാഴ്ചവെച്ചത്. പ്രധാന മന്ത്രിയെന്ന നിലയില്‍ തന്റെ അധികാരം വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: