ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുഫലം വരുന്നതോടെ ആം ആദ്മി പാര്‍ട്ടിയുടെ കുറ്റിയറ്റു പോകുമെന്ന് സംശയം. ന്യൂദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണം കൈയാളിയ പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പച്ച തൊടില്ലെന്നാണ് സൂചന.എക്സിറ്റ് പോളുകളെല്ലാം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദല്‍ഹിയില്‍ ഒരു സീറ്റു കിട്ടിയാല്‍ കൊള്ളാം എന്നതാണ് അവസ്ഥ. പഞ്ചാബില്‍ രണ്ടു സീറ്റ് ലഭിച്ചേക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തില്‍ കണ്ണും നട്ടിരിക്കുകയാണ് അവരിപ്പോള്‍.
ദല്‍ഹിയില്‍ മഴയത്തു കുരുത്ത കൂണു പോലെ മുളച്ച ആപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിെന്റ ചൂടേറ്റ് കരിയുമെന്നാണ് ഇതുവരെയുള്ള സകല വിലയിരുത്തലുകളും. അഴിമതിയും തലസ്ഥാനത്തെ കൂട്ടമാനഭംഗം ഉയര്‍ത്തിയ ഞെട്ടലും ചേര്‍ന്നുണ്ടാക്കിയ വികാരാവേശത്തിലാണ് ആം ആദ്മി പിറന്നത്. ഇന്ന് അത്തരം അവസ്ഥയൊന്നും ഇല്ല. മാത്രമല്ല തെരുവില്‍ ബഹളം വയ്ക്കുന്നതും പാതിരാത്രിയില്‍ റെയ്ഡ് നടത്തുന്നതും ഒന്നുമല്ല യഥാര്‍ഥ ഭരണമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭരിക്കാന്‍ അവസരം കിട്ടിയിട്ടും ഭയന്ന് പിന്മാറിയ ചരിത്രമാണ് ആം ആദ്മിയുടേത്. അതും ജനങ്ങള്‍ വിസ്മരിച്ചിരുന്നില്ല. ആം ആദ്മിയെന്നത് താതകാലിക പ്രതിഭാസം മാത്രമാണെന്ന് തിരിച്ചറിഞ്ഞാണ് ജനങ്ങള്‍ ബൂത്തിലെത്തിയത്. അതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു നേട്ടവും ഉണ്ടാവില്ലെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്.കേജ്രിവാള് അടക്കമുള്ള അല്പം അറിയപ്പെടുന്ന നേതാക്കളെ ദല്‍ഹിക്ക് പുറത്ത് മല്‍സരിപ്പിച്ചതും തിരിച്ചടിക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇവര്‍ ദല്‍ഹിയില്‍ മല്‍സരിച്ചിരുന്നെങ്കില്‍ സ്ഥിതിയില്‍ അല്പം മാറ്റം വരുമായിരുന്നുവെന്നും അവര്‍ പറയുന്നു.അടുക്കോടെയും ചിട്ടയോടെയും ബിജെപി മാര്‍ച്ച് ചെയ്തു വന്നപ്പോള്‍ തന്നെ ആം ആദ്മിപട്ടാളം പൊളിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: