ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും മന്മോഹന് സര്‍ക്കാരില്‍ മാത്രം കെട്ടിവയ്ക്കാനുള്ള നീക്കം ആരംഭിച്ചു. സര്‍ക്കാരിെന്റ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും അവരെ അറിയിക്കുന്നതിലും സര്‍ക്കാര്‍ പരാജപ്പെട്ടുവെന്ന വാദവുമായി പല പ്രമുഖ നേതാക്കളും ഇറങ്ങിക്കഴിഞ്ഞു.ഉത്തരവാദിത്വം രാഹുലിനല്ലെന്ന് പറയുന്നവര്‍ തന്നെയാണ് യുപിഎ സര്‍ക്കാരിെന്റ തലയില്‍ മാത്രം പാപ ഭാരം കെട്ടിവയ്ക്കാന്‍ നീക്കം നടത്തുന്നതും. സര്‍ക്കാരും പാര്‍ട്ടിയും മുന്നണിയും രാഹുലും സോണിയയും അടക്കമുള്ള നേതാക്കളും ഒരു പോലെ ഉത്തരവാദികളാണെന്നിരിക്കെയാണ് ഈ നീക്കം.
സര്‍ക്കാരിനെപ്പറ്റിയുള്ള ജനങ്ങളുടെ അഭിപ്രായമായിരിക്കും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. കമല്‍നാഥ് പറയുന്നു.പദ്ധതികളും പ്രവര്‍ത്തികളും ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കമല്‍നാഥ് തുടര്‍ന്നു.
തോല്‍വി പറ്റിയാല്‍ നേതാക്കള്‍ക്ക്, വിജയിച്ചാല്‍ എല്ലാം കോണ്‍ഗ്രസ് അധ്യക്്ഷയുടേയും വൈസ് പ്രസിഡന്റിേന്റയും നേട്ടം എന്നതാണ് കോണ്‍ഗ്രസിെന്റ രീതി.ബിജെപി വക്താവ് പ്രകാശ് ജാവഡേക്കര്‍ ചൂണ്ടിക്കാട്ടുന്നു.പ്രധാനമന്ത്രിയേയും ംവുള്ളവരേയും കുറ്റപ്പെടുത്തും. കൂട്ടുത്തരവാദിത്തെപ്പറ്റി അവര്‍ വാചാലമാകും.ജാവഡേക്കര്‍ തുടര്‍ന്നു.
നൂറ്റിമുപ്പത് സീറ്റെങ്കിലും തനിച്ചുകിട്ടുമെന്നാണ് കോണ്‍ഗ്രസിെന്റ കണക്കുകൂട്ടല്‍.99ല്‍ 114 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ആ അവസ്ഥയിലേക്ക് പോകില്ല. നേതാക്കള്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: