ന്യൂദല്‍ഹി: പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നല്കിയ അത്താഴവിരുന്നില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തില്ല. ചടങ്ങില്‍ നിന്നും രാഹുല്‍ഗാന്ധി വിട്ടുനിന്നതിനു കാരണം വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. എന്നാല്‍ രാഹുല്‍ ഇന്ത്യയില്‍ത്തന്നെ ഇല്ലെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ അത്താഴവിരുന്നില്‍ നിന്നും വിട്ടു നിന്നത് വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രിയെ തുടര്‍ച്ചയായി അപമാനിക്കുന്ന രാഹുല്‍ഗാന്ധിയുടെ പ്രവൃത്തിയുടെ അവസാനത്തെ ഉദാഹരണമായി സംഭവം മാറിയിരിക്കുകയാണ്. മന്ത്രിസഭാംഗങ്ങളും പാര്‍ട്ടി നേതാക്കളും പങ്കെടുത്ത അത്താഴ വിരുന്നില്‍ പങ്കെടുക്കാതിരുന്ന ഏക വ്യക്തി രാഹുല്‍ഗാന്ധി മാത്രമാണ്. സോണിയാഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ച രാഹുല്‍ വിട്ടുനിന്നത് വിശദീകരിക്കാനാവാതെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: