ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പകുതിയിലധികം സീറ്റുകള്‍ നേടി ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്ന് എന്‍ഡിടിവി എക്സിറ്റ് പോള്‍. രാജസ്ഥാന്,മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ബിജെപി സമ്പൂര്‍ണ്ണ ആധിപത്യം നേടുമെന്ന് പ്രവചിക്കുന്ന എക്സിറ്റ്പോള്‍ സീമാന്ധ്രയില്‍ ബിജെപി സഖ്യം മുന്‍തൂക്കം നേടുമെന്നും പറയുന്നു.
രാജസ്ഥാനില്‍ ആകെയുള്ള 25ല്‍ 21 സീറ്റുകളും ബിജെപി നേടും. കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മറ്റുള്ളവര്‍ ഒരു സീറ്റിലും ഒതുങ്ങും. മധ്യപ്രദേശില്‍ ബിജെപിക്ക് 24 സീറ്റും കോണ്‍ഗ്രസിന് 5 സീറ്റും ലഭിക്കും. മഹാരാഷ്ട്രയില്‍ 34 സീറ്റുകളില്‍ ബിജെപി-ശിവസേന സഖ്യം വിജയിക്കും. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 13 സീറ്റുകളിലൊതുങ്ങും. ഛത്തീസ്ഗഢില്‍ 11ല്‍ 9 സീറ്റുകളും ബിജെപിക്ക് ലഭിക്കും. കോണ്‍ഗ്രസിന് ഇവിടെ 2 സീറ്റാണ് എന്‍ഡിടിവി പ്രവചിക്കുന്നത്.
തെലങ്കാനയില്‍ ബിജെപിക്ക് 2 സീറ്റും കോണ്‍ഗ്രസിന് 3 സീറ്റും നേടും. ടിആര്‍എസിനാണ് ഇവിടെ നേട്ടം. തമിഴ്നാട്ടില്‍ ബിജെപിക്ക് 2 സീറ്റുകള്‍ ലഭിക്കും. എഐഎഡിഎംകെയ്ക്ക് 32 സീറ്റുകളും ഡിഎംകെയ്ക്ക് 5 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഒറീസയില്‍ ബിജെപിക്ക് അഞ്ച് സീറ്റുകളും ബിജെഡിക്ക് 13 സീറ്റുകളും കോണ്‍ഗ്രസിന് 3 സീറ്റുകളും എക്സിറ്റ് പോള്‍ പറയുന്നുണ്ട്.
കര്‍ണ്ണാടകയില്‍ 16 സീറ്റുകളുമായി ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. കോണ്‍ഗ്രസ് 10 സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഒതുങ്ങും. പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ഒരു സീറ്റും മമതക്ക് 30 സീറ്റും ഇടതുപക്ഷത്തിന് ഏഴും കോണ്‍ഗ്രസിന് നാല് സീറ്റുമാണ് പ്രവചിക്കുന്നത്. ആസാമില്‍ ബിജെപിയും കോണ്‍ഗ്രസും ആറുവീതം സീറ്റുകള്‍ നേടും. ദല്‍ഹിയില്‍ ബിജെപി അഞ്ചും എഎപി രണ്ടും സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: