ന്യൂദല്‍ഹി: പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യത്തെങ്ങും ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മാസങ്ങളോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ഇന്നത്തെ ഫല പ്രഖ്യാപനത്തോടുകൂടി വിരാമമാകും. എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് അനുകൂലമായതോടെ പാര്‍ട്ടി ക്യാമ്പുകള്‍ ഫലപ്രഖ്യാപനത്തിനു മുമ്പ് തന്നെ വിജയാഘോഷലഹരിയിലാണ്.
ആഘോഷത്തിന് കൂടുതല്‍ പകിട്ടേകാന്‍ പടക്കങ്ങളും മധുര പലഹാരങ്ങളും ഒരുക്കുന്ന തിരക്കിലാണ് രാജ്യമെങ്ങുമുള്ള ബിജെപി പ്രവര്‍ത്തകരും മോദി ആരാധകരും. ഗാന്ധി നഗറിലേയും ദല്‍ഹിയിലേയും ബിജെപി പാര്‍ട്ടി ഓഫീസുകളില്‍ ഇന്നലെ മുതല്‍ തന്നെ പതിനായിരങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യമെങ്ങും പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തിനായി കാത്തിരിക്കുകയാണ്. ഫലം പുറത്ത് വരുന്നതിനു മുമ്പ് തന്നെ വിജയം ഉറപ്പിച്ച ഒരേ ഒരു നേതാവ്. ഒരു പക്ഷെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിരിക്കും.
രാജ്യം ഉറ്റ് നോക്കുന്ന ജനവിധി പുറത്തുവരുന്ന ഇന്ന് പതിവ് ചിട്ടവട്ടങ്ങളുമായി നരേന്ദ്രമോദി രാവിലെ സ്വന്തം വീട്ടിലായിരിക്കും. ആഘോഷങ്ങള്‍ ഉച്ചസ്ഥായിലെത്തുന്നതൊടെ വഡോദരയിലെ തന്റെ വോട്ടര്‍മാരുടെ ആഹ്ലാദത്തില്‍ പങ്ക് ചേരാന്‍ ഉച്ചയോടെ മോദി എത്തും. ഏഴ് മണിയോടെ അഹമ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിയെ മോദി അഭിസംബോധന ചെയ്യും. ഇന്ദ്രപ്രസ്ഥത്തെ ഇളക്കി മറിക്കാന്‍ മെയ് 17-ാം തീയതി വിമാനമാര്‍ഗം പത്ത് മണിക്ക് ദല്‍ഹിയിലെത്തും. വിമാനത്താവളത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം വിജയാഹ്ലാദത്തോടെ കൂറ്റന്‍ റാലിയായി ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് യാത്രയാകും. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനായി പാര്‍ലമെന്ററി ബോര്‍ഡ് കൂടും. ഉച്ചയ്ക്ക് ശേഷം വാരണാസിയിലേക്ക് തിരിക്കുന്ന മോദി ഗംഗാ മാതാവിന് ആരതി അര്‍പ്പിക്കുകയും തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കുകയും ചെയ്യും.
രാജ്യമെമ്പാടും മോദിയുടെ വിജയാഘോഷങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെ റോഡുകളും പ്രധാന വീഥികളും കൈയ്യടക്കിക്കഴിഞ്ഞു. പേരിനൊരു ഫലപ്രഖ്യപനം മാത്രമെന്ന് തോന്നിപ്പോകും വിധമാണ് ആവേശപ്രകടനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: