ജയ്പൂര്‍: പാക്കിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. പാക്ക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ആവര്‍ത്തിക്കുകയാണ്. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നത് കൊണ്ട് തന്നെ ഇന്ത്യ പൊതുവേ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാറില്ലെന്നും രാജ് നാഥ് വ്യക്തമാക്കി.
രാജസ്ഥാനില്‍ വച്ച് നടന്ന രാജ്യത്തെ പോലീസ് പരീശീലന അക്കാദമിയുടെ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര തലത്തിലേയ്ക്ക് ഉയരുന്ന രീതിയില്‍ രാജ്യത്തെ കഴിവുറ്റതാക്കി തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഈ നൂറ് ദിനം കൊണ്ട് തന്നെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. നൂറ് ദിനം കൊണ്ട് തന്നെ നിരവധി കാര്യങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ സര്‍ക്കാരിനായി. എന്നാല്‍ മുന്‍ സര്‍ക്കാരുമായി നിലവിലത്തെ സര്‍ക്കാരിനെ താരതമ്യപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്നാഥ് വ്യക്തമാക്കി.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതും മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണം നടന്നതും രാജ്യന്തര തലത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയരാന്‍ സഹായകമായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ യാതൊരു വിധത്തിലുള്ള കലഹവുമില്ല, മറിച്ച് പ്രവര്‍ത്തി മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ ജപ്പാന് സന്ദര്‍ശനം വിജയകരമാണെന്നും രണ്ട് രാജ്യങ്ങളുടേയും ബന്ധത്തിന് ശക്തി പകരാന്‍ മോദിയുടെ ജപ്പാന് സന്ദര്‍ശനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: