കണ്ണൂര്‍: ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും നിരവധി സംഘപ്രവര്‍ത്തകര്‍ക്ക് നേരെയും സ്ഥാപനങ്ങള്‍ക്കുനേരെയും ഏകപക്ഷീയമായി അക്രമം നടത്തുകയും ചെയ്ത സിപിഎം ഉള്‍പ്പെട്ട സര്‍വ്വകക്ഷി യോഗം പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും ആര്‍എസ്എസും യോഗം ബഹിഷ്കരിച്ചു.
ബിഎംഎസ് പ്രവര്‍ത്തകനായ സുരേഷ് കുമാറിനെയും ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെയും ഒരാഴ്ചക്കിടയില്‍ കൊലപ്പെടുത്തിക്കൊണ്ട് സിപിഎം ജില്ലയില്‍ കൊലപാതക രാഷ്ട്രീയം വ്യാപിപ്പിക്കുമ്പോള്‍ സര്വ്വകക്ഷിസമാധാനയോഗങ്ങള് പ്രഹസനമാവുകയാണെന്ന് ബിജെപി ജില്ലാ കമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
മനോജിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് എന്നിവര്‍ ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണും. ജില്ലയില്‍ ശാന്തിയും സമാധാനവും പുലരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ സമാധാനയോഗ തീരുമാനങ്ങള്‍ കാറ്റില്‍പ്പറത്തി എക്കാലവും സിപിഎം അക്രമവും അരുംകൊലയും തുടരുകയാണുണ്ടായത്. മനോജ് വധത്തിന് മുന്നേ രണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയപ്പോഴൊന്നും സമാധാനയോഗം വിളിക്കാന്‍ തയ്യാറാവാത്ത ജില്ലാ ഭരണകൂടം ഇപ്പോള്‍ മാത്രം യോഗം വിളിക്കാന്‍ തീരുമാനിച്ചത് അംഗീകരിക്കാന്‍ കഴിയില്ല,പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: