വെല്ലിങ്ടണ്‍: ന്യൂസിലാന്റ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മാര്ട്ടിന് ക്രോ വീണ്ടും കാന്‍സര്‍ രോഗബാധിതനായി. ക്രോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വയംകണ്ടെത്തലിന്റെയും വീണ്ടെടുക്കലിന്റെയും നല്ലൊരു വര്‍ഷത്തിനുശേഷം എനിക്കു കുറച്ചു ജോലി കൂടി ചെയ്തുതീര്ക്കേണ്ടിവന്നിരിക്കുന്നു.
കൂട്ടുകാരനും കഠിനമായ ദൗത്യങ്ങള്‍ ഏല്പ്പിക്കുന്നവനുമായ ലിംഫോമ ( രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന കാന്‍സര്‍) മടങ്ങിയെത്തി, ക്രോ ട്വീറ്റ് ചെയ്തു. 2012 ഒക്ടോബറിലാണ് ക്രോയ്ക്ക് ആദ്യമായി കാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തെ ചികിത്സയിലൂടെ അദ്ദേഹം രോഗമുക്തി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: