നാഗ്പൂര്‍: നാഗ്പൂരിനെ സ്മാര്‍ട്ട് സിറ്റിയാക്കുന്നതില് പങ്കാളിയാകാന്‍ ഫ്രാന്‍സിന് താല്പര്യം. ഫ്രാന്‍സിന്റെ വെസ്റ്റ് ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ ജീന്‍ റാഫേല്‍ പേട്രിഗ്നെറ്റ് കഴിഞ്ഞ രണ്ടു ദിവസം ഇവിടെ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 100 സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുമെന്നു നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ ശ്രമം.
ഫ്രാന്‍സ് അവരുടെ വിദഗ്ദ്ധോപദേശം, ആളുകളുടെ പ്രവൃത്തിസഹായം, സാമഗ്രികള്‍ തുടങ്ങിയവ നല്കി നാഗപ്പൂരിനെ നവീനനഗരമാക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാമെന്നാണ് നാഗ്പൂര്‍ മുനിസിപ്പല്‍ മേയറെയും മറ്റ് അധികൃതരെയും അറിയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്ക് വിദഗ്ദ്ധരെ അയക്കുന്നതിനുള്ള തീരുമാനംവരെയായി.
നഗര വികസന മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുകയാണ് പദ്ധതികകൊണ്ട് ഫ്രാന്‍സ് ലക്ഷ്യമിടുന്നതെന്ന് പേട്രിഗ്നെറ്റ് അഭിപ്രായപ്പെട്ടു.ഫ്രഞ്ച് ട്രേഡ് കമ്മീഷണര്‍ മാത്തെയിയൂ ലെഫോര്ട്ടും ഒപ്പമുണ്ടായിരുന്നു.
ഓരോ നഗരത്തിനും വെവ്വേറെ ആവശ്യങ്ങളും പ്രത്യേകതകളും ഉള്ളതുകൊണ്ട് നിലവില്‍ ഒരു തയ്യാര്‍ചെയ്ത പദ്ധതിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. നവംബറില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ആര്‍ക്കിടെക്ടുകളുടെ കണ്വന്ഷന് വേളയില്‍ ഫ്രഞ്ച് വിദഗ്ദ്ധര്‍ നാഗപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് പേട്രിഗ്നെറ്റ് അറിയിച്ചു. നാഗപ്പൂര്‍ മാത്രമല്ല, ഭാരതത്തിലെ പല പ്രദേശങ്ങളിലും വിവിധ മുനിസിപ്പല്‍ അധികൃതരുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: