ശ്രീനഗര്‍: ആറു പതിറ്റാണ്ടുകള്ക്കുള്ളിലെ ഏറ്റവും ഭീതിജനകമായ വെള്ളപ്പൊക്കത്തിന് ശമനമായി.പക്ഷെ ജമ്മുകശ്മീരിലെ അതിര്‍ത്തികള്‍ വെള്ളത്തില്‍ മുങ്ങി, മണ്ണിലും ചെളിയിലും താഴ്ന്നു പോയത് ചില്ലറ സാധനങ്ങളല്ല.. നൂറു കണക്കിന് എകെ തോക്കുകള്‍, ഇന്‍സാസ് തോക്കുകള്‍, എസ്എല്‍ആര്‍ റൈഫിളുകള്‍, വെടിയുണ്ടകള്‍, ബോംബുകള്‍, കൈബോംബുകള്‍, മറ്റ് ആയുധങ്ങള്‍… പട്ടിക നീളുന്നു.
കരസേനാ ക്യാമ്പില്‍ നിന്ന് ഒലിച്ചുപോയത് 26 എകെ 47 തോക്കുകളാണ്. പ്രളയത്തില്‍ ഗോജി ബാഗ് ക്യാമ്പില്‍ നിന്ന് 400 സൈനികര്‍ക്കാണ് പെട്ടെന്ന് ഒഴിഞ്ഞുപോകേണ്ടിവന്നത്. ഇവരുടെ ആയുധങ്ങളും നഷ്ടപ്പെട്ടു. ജീവന് രക്ഷിക്കാന്‍ പലായനം ചെയ്തപ്പോള്‍ ആയുധങ്ങള്‍ നഷ്ടമായി. സൈനികര്‍ പറഞ്ഞു.
തോക്കുകള്‍ വൃത്തിയാക്കി എണ്ണയിട്ടാല്‍ ഇനിയും ഉപയോഗിക്കാം. എന്നാല്‍ ബോംബുകളും കൈബോംബുകളും ഉപയോഗശൂന്യമായി. കശ്മീരിലെ പലയിടങ്ങളിലും സൈനിക ക്യാമ്പുകള്‍ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്.
പുലര്‍ച്ചെ നാലു മണിക്കാണ് സൈനികരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങുന്നത്. അവസാനിപ്പിക്കുന്നത് പാതിരാത്രിക്കും. എഞ്ചിനിയേഴ്സ് കോറിലെ ലഫ്റ്റനന്റ് എസ്പി സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: