ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പ്രളയബാധിത മേഖലകളില്‍ നിന്ന് 93 മലയാളികള്‍ കൂടി തിരിച്ചെത്തി. പണിക്കേഴ്സ് ട്രാവല്‍സ് വഴി പോയവരാണ് എത്തിയത്. 150 മലയാളികളെ ഇന്നു ദല്ഹിയിലെത്തിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.
ശ്രീനഗറിലെ റോയല്‍ ഭട്ടു ഹോട്ടലില്‍ കുടുങ്ങിയ മലയാളികളെ ലേ വഴി ദല്‍ഹിയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്. അതേസമയം മഴ കുറഞ്ഞ് പ്രളയത്തിന് ശമനമായതോടെ കാശ്മീരില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. പ്രളയത്തെ തുടര്‍ന്ന് തകരാറിലായ വൈദ്യുതി ടെലിഫോണ്‍ ബന്ധം ഏറെ കുറെ പുനസ്ഥാപിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി കേന്ദ്രസംസ്ഥന സര്‍ക്കാരുകള്‍ 200 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ഗതികള്‍ അവലോകനം ചെയ്യാന്‍ സംസ്ഥാനത്തെ എല്ലാ കക്ഷികളുടെയും സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: