കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആസാം ഗായകന് സദാനന്ദ ഗോഗോയിയെ സിബിഐ അറസ്റ്റ് ചെയ്തു. തട്ടിപ്പു സംബന്ധിച്ച് കഴിഞ്ഞ മാസം 22 സ്ഥലങ്ങളിലായി സിബിഐ തിരച്ചില്‍ നടത്തിയിരുന്നു.
സദാനന്ദ ഗോഗോയിയെ കൂടാതെ ആസാം എംഎല്‍എ ഹിമാന്ദ ബിസ്വ ശര്‍മ്മ, അഞ്ജന് ദത്ത, മുന്‍ ഡിജിപി ശങ്കര്‍ ബാറുവ എന്നിവരുടെ വീടുകളിലും സിബിഐ തിരച്ചില്‍ നടത്തിയിരുന്നു.
ശാരദാ ഗ്രൂപ്പിനെതിരെ നാല് എഫ്ഐആറുകളാണുള്ളത്. കൂടാതെ ഒഡീഷയിലെ ചിട്ടി കമ്പനികള്‍ക്കെതിരെ 44 എഫ്ഐആറും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: