ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളിലേക്കു പഠിക്കാന്‍ പോകുമ്പോള്‍ ലോകത്ത് ഏറ്റവും ചെലവുകുറഞ്ഞ് വിദ്യാഭ്യാസം ലഭിക്കുന്ന രാജ്യം ഭാരതമാണെന്ന് റിപ്പോര്‍ട്ടുകള്‍. ആസ്ട്രേലിയയാണ് വിദ്യാഭ്യാസത്തിന് ഏറ്റവും ചെലവേറിയ രാജ്യം. തൊട്ടു പിന്നില്‍ സിംഗപ്പൂരും അമേരിക്കയുമാണ്. 15 രാജ്യങ്ങളില്‍ എസ്ബിസി നടത്തിയ സര്‍വേയുടെ കണ്ടെത്തലാണിത്.
വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ആസ്ട്രേലിയയില്‍ പ്രതിവര്‍ഷം 42,000 യുഎസ് ഡോളര്‍ പഠനത്തിനു മാത്രം ചെലവിടണം. ഇതിനു പുറമേയാണ് താമസച്ചെലവ്. സിംഗപ്പൂരില്‍ പഠനച്ചെലവ് 39,000 ഡോളറാണ്. ഭാരതത്തിലാണെങ്കില്‍ ഇതിനു ചെലവു വരുന്നത് 9,000 യുഎസ് ഡോളര്‍ മാത്രം.
ചെലവു കൂടുതലാണെങ്കിലും മികച്ച വിദ്യാഭ്യാസം കിട്ടുകയാണ് ലക്ഷ്യമെങ്കില്‍, അതിന് അമേരിക്ക തന്നെയാണ് മികച്ച രാജ്യമായി സര്‍വേ പറയുന്നത്. തൊട്ടു പിന്നില്‍ ബ്രിട്ടനാണ്. അതുകഴിഞ്ഞാല്‍ ജര്‍മ്മനി. നാലാം സ്ഥാനത്ത് ആസ്ട്രേലിയയാണെന്നും സര്‍വേ പറയുന്നു.
വന്‍ ചെലവു വഹിച്ചും വിവിധ രാജ്യങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളില്‍ പഠിക്കാന്‍ പോകുന്നതിനു നാലു കാരണങ്ങളാണ് സര്‍വേ കണ്ടെത്തുന്നത്. ഒന്ന് വിദേശ ഭാഷകള്‍ പഠിക്കാനുള്ള അവസരം. രണ്ട്, അന്താരാഷ്ട്ര അനുഭവ പരിചയം. മൂന്ന്, സ്വാതന്ത്ര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: