ചെന്നൈ: അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ തമിഴ് യുവനടിയെ പോലീസ് അറസ്റ്റ് ചെയ്തു. കന്നട തമിഴ് ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള ശ്രുത്രി ചന്ദ്രലേഖ
(22) യെയാണ് വ്യാഴാഴ്ച രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടു മാസം മുമ്പ് ് മധുരവയലില്വെച്ചാണ് ശ്രുതി ഭര്‍ത്താവ് എസ്.റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സോയെ (35) കൊലപ്പെടുത്തിയത്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് തന്നെ നിരന്തരം നിര്‍ബന്ധിച്ചുവെന്നും അതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നും ശ്രുതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊല ചെയ്യുവാന്‍ സഹായിച്ച ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: