ഇനിയെങ്കിലും മാധ്യമങ്ങള്‍ മോദിയെ മനസ്സിലാക്കണം
ഫലം നോക്കാതെ കര്‍മ്മം ചെയ്യാനാണ് ഭഗവാന് കൃഷ്ണന് ഗീതയിലൂടെ ഉപദേശിക്കുന്നത്. അത് അറിയാവുന്ന മോദി അദ്ദേഹത്തിന്റെ കര്‍മ്മം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. മലയാളത്തിലെ മാ പത്രങ്ങള്‍ക്കും പിന്നെ ഇന്ത്യയിലെ സെക്കുലര്‍ മീഡിയക്കും അത് വാര്‍ത്ത ആയാലും അല്ലെങ്കിലും അത് അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഒരു മാറ്റവും വരുത്തില്ല. മുമ്പൊന്നും ഒരു പ്രധാനമന്ത്രിക്കും കിട്ടാത്ത കവറേജാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത.് ഇത് അദ്ദേഹത്തിന് അന്താരാഷ്ട്ര നേതാക്കന്മാരുടെയും മാധ്യമങ്ങളുടെയും ഇടയില്‍ ഉള്ള സ്വീകാര്യതയാണ് കാണിക്കുന്നത്. ഇനിയെങ്കിലും ഇവിടുത്തെ മാധ്യമങ്ങള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് നല്ലത്.
ശ്രീകുമാര്‍ പിള്ള
രാഷ്ടം തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന കപടമതേതര വാദികള്‍ ശ്രമിച്ചാല്‍ മോദിയുടെ ലക്ഷ്യത്തെ തകര്‍ക്കാന്‍ സാധിക്കില്ല. നല്ലകാര്യങ്ങളെ വിമര്‍ശിക്കുന്നത് പുരാതനകാലം മുതലുള്ള സംഭവം തന്നെയാണ്. ഭഗവാന് കൃഷ്ണനെ വധിക്കാന്‍ കംസനെപോലുള്ളവര് ശ്രമിച്ചു,ക്രിസ്തുവിനെ കുരിശിലേറ്റാന്‍ യൂദാസുകള്‍ തയാറായി,നബിയെ ഒരുകൂട്ടം ജനങ്ങള്‍ കല്ലെറിഞ്ഞു. ഇതൊന്നും കണ്ട് അവരാരും തളര്‍ന്നില്ല. അതുപോലെ നല്ലതുചെയ്യുന്നവരെ വിമര്‍ശിക്കട്ടെ കുഴപ്പമില്ല.ബഹുഭൂരിപക്ഷം ജനങ്ങള്‍ നന്മയുടെ കൂടെയുണ്ടാവും.
ബിനു എന്‍ കോവില്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: