ചെങ്കുത്തായ കയറ്റം..കിതച്ചു വിയര്‍ത്തോലിച്ച് ഭയത്തോടെയായിരുന്നു ആരാധനമൂര്‍ത്തികള്‍ കുടികൊള്ളുന്ന ചുട്ടിപ്പാറയുടെ നെറുകയില്‍എത്തിയത്. ഇവിടം, ഐതീഹ്യങ്ങളുടെകൊടുമുടി. പത്തനംതിട്ടയുടെ ഹൃദയഭാഗത്ത് ഭൂമി നിരപ്പില്‍നിന്നും 150 അടിയോളം ഉയരം. നൂറ് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളും കാണാം. അടിവാരത്തില്‍ നിന്ന് നോക്കിയാല്‍ ഒറ്റപ്പാറയായിട്ടാണ് കാണുക . എന്നാല്‍ പാറയുടെ മുകളില്‍ കയറിയപ്പോഴാണ് മറ്റ് രണ്ട് പാറമലകള്‍ കാണുന്നത്. ചുട്ടിപ്പാറ, മുരുകന്‍പ്പാറ,ഹനുമാന്‍പ്പാറ, എന്നീ മൂന്ന് പാറകള്‍ ഉണ്ടെങ്കിലും പൊതുവെ വിളിപേര് ചുട്ടിപ്പാറയെന്നാണ്. ഇവിടെ അത്ഭുതങ്ങള്‍ ഉളവാക്കുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷം. ഒരിക്കിലും നിലക്കാത്ത ഇളം കാറ്റ്അന്തരീക്ഷത്തെ തന്നെ ശുദ്ധീകരിച്ച് മനസിനെയും കുളിര്‍പ്പിക്കുന്നു.രാജ്യത്ത് ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന ജില്ല പത്തനംത്തിട്ട എന്നതും ഈ പാറയുടെ മഹനീയ സാന്നിധ്യം വിളിച്ചോതുന്നു. വായു ഭഗവാന് ആഞ്ജനേയ പുത്രന്റെ സാന്നിധ്യം ഈ പാറമുകളില്‍ ഉണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പാറയോട് ചേര്‍ന്ന് ശ്രദ്ധയോടെ കാതുകള്‍ വെച്ചാല്‍ ഓംങ്കാരം മുഴങ്ങുന്നതായി കേള്‍ക്കാം.ലോകത്തെ ഒരു ചിപ്പിനുള്ളില്‍ ഒതുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ നിരീശ്വരവാദികള്‍ കിംവദന്തികളുടെ ശരങ്ങള്‍ തൊടുക്കുമ്പോള്‍ മലദൈവങ്ങള്‍ ഈ പാറമലകളില്‍ ഉറഞ്ഞു തുള്ളുകയാണ്.അതെ ഗതകാല സ്മരണകള്‍ ഉണര്‍ത്തി ഭക്തിയുടെ നിറ സാന്നിധ്യം അരുളി ചുട്ടിപ്പാറ ഭക്ത ഹൃദയങ്ങളില്‍, ഒരുറച്ച മലദൈവങ്ങളുടെ പാറയായി, സ്ഥാനം നേടിക്കഴിഞ്ഞു.
ഹനുമാന്‍പാറയിലെ ഗുഹയില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരാജ വിഗ്രഹം ലഭിച്ചത്തോടെയാണ് പാറയില്‍ ഭഗവല്‍ സാന്നിധ്യം ഉള്ളതായി ഭക്തര്‍ അറിഞ്ഞത്.കൂടാതെ ഇവിടെ ശിവപാര്‍വ്വതി സാന്നിധ്യവുമുണ്ടെന്നാണ് വിശ്വാസം. 150 അടിയോളം ഉയരമുള്ള പാറപ്പുറത്ത് മൂന്ന് ആള് പൊക്കമുള്ള ഒരിക്കലും വറ്റാത്ത അതിശയ കിണര്‍. കിണറിന് വടക്ക് വശത്ത് മാറി അഞ്ചാള് പൊക്കത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന അരയാല്‍ .ഒരു പിടി മണ്ണിന്റെ സ്പര്‍ശനം പോലുമേല്‍ക്കാതെ പാറപ്പുറത്ത് എങ്ങനെ ഈ ആല് വളരുന്നു. അതിശയകരമായ കാഴ്ചതന്നെ. ആല്‍ത്തറയില്‍ മഹാവിഷ്ണു സാന്നിധ്യം.വിവാഹത്തിന് താമസം നേരിടുന്നവര്‍ ഇവിടെ വന്ന് മനസലിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ വിവാഹം നടക്കുമെന്നാണ് വിശ്വാസം. എന്നോടൊപ്പം മലകയറിയ പാറ മലയുടെ അടിവാരത്ത് താമസിക്കുന്ന ചുട്ടിപ്പാറ തെക്കെചരുവില്‍ വീട്ടില്‍ സുരേഷ്കുമാര്‍ പറഞ്ഞ് തുടങ്ങിയത് ആയിരം നാവുകളോടെയായിരുന്നു. എനിക്ക് 41 വയസു കഴിഞ്ഞു മൂന്ന് മാസമായി ഞാന്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുകയാണ്. എന്റെ കല്യാണ നിശ്ചയം ഇന്നലെയായിരുന്നു (ജൂലൈ 13). ഭക്തി, വിശ്വാസം,ജീവിതാനുഭവങ്ങള്‍ എല്ലാം എന്നെ അത്ഭുതപ്പെടുത്തുകയാണ്. നട്ടുച്ച. ഇടയ്ക്ക് ചെറിയ മഴ പെയ്യുന്നുണ്ട്. പിന്നീട് വെയിലായി. മുകളില്‍ നിന്ന് താഴേക്ക് നോക്കാന്‍ ഭയമാകുന്നു. ശരീരത്തിന്റെ ബലം കുറയുന്നത് പോലെ. കൂടെ സന്തോഷ് ഉള്ളത് ഏറെ സഹായകരമായി.കിഴക്കോട്ട് നോക്കിയാല്‍ അച്ചന്കോവിലാറ് കാണാം. ഇവിടെ ഗതിമാറിയാണ് അച്ചന്‍കോവില്‍ ഒഴുക്കുന്നത്.പണ്ട് പാറയുടെ സമീപത്ത് കുടി ഒഴികുയിരുന്ന അച്ചന്കോവിലാറ് ഗതിമാറി ഒഴുകിയെന്നാണ് ഐതീഹ്യം.
പണ്ട് ത്രേതായുഗത്തില്‍ ശ്രീരാമനും സീതയും അച്ചന്‍കോവിലില്‍ കുളിച്ചതായും സീതാദേവി ചേല നനച്ച ശേഷം പാറയുടെ മുകളില്‍ വിരിച്ചതായും ഇവിടം, ചേലവിരിച്ച പാറയായും അറിയപ്പെടുന്നു(പാറപ്പുറത്ത് ചേലയുടെ അടയാളം കാണാം).ഇനിയും രണ്ട് പാറമലകള്‍ കൂടി കയറാനുണ്ട്. ഈ പാറകളിലായാണ് ഹനുമാന്റെയും മുരുകന്റെയും സാന്നിധ്യമുള്ളത്. ചുട്ടിപ്പാറയില്‍ നിന്ന് ഇറങ്ങവേ പാറയുടെ വടക്ക് വശത്ത്, താഴെയായി ആ അത്ഭുത പ്രതിഭാസം. അതെ ഒരു സര്‍പ്പരൂപം പാറമേല്‍. വളരുന്ന സര്‍പ്പ രൂപം .തുടര്‍ന്ന് മുരുകന് പാറയിലേക്ക് . ഇവിടെയാണ് അതിശയപ്പിക്കുന്ന ഗുഹ. ഗുഹക്കുള്ളില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍ക്കട്ടില്‍, കല്‍വിളക്കുകള്‍ ഇവിടെ നിന്ന് കിട്ടിയ ഹനുമാന് വിഗ്രഹവും. ഗുഹക്കുള്ളില്‍ നൂറില്‍ കുടുതല്‍ പേര്‍ക്ക് ഇരിക്കാം. ഇവിടെയും തിരിതെളിക്കുന്നുണ്ട്.
ഈ ഗുഹയില്‍ സീതയും ശ്രീരാമനും തങ്ങിയെന്നാണ് ഐതീഹ്യം. ഇവിടെ മുത്തപ്പന്റെ സാന്നിധ്യം ഉള്ളതിനെ തുടര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ കണ്ണൂരില്‍ നിന്നെത്തിയ ഭക്തര്‍ തയ്യാറായിരിക്കുകയാണ്. അടുത്തത് ഹനുമാന് പാറയിലേക്ക്. ഹനുമാന് സ്വാമിയുടെ സാന്നിധ്യമറിഞ്ഞ ഭക്തര്‍ നിരവധി. പാറയില്‍ ഹനുമാന്റെ ഫോട്ടോ വെച്ച ശേഷം മാറി നിന്നാല്‍ ഫോട്ടോയ്ക്ക് സമീപം വാനരന്മാര് എത്തുന്നത് ഹനുമാന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. 2014 ഏപ്രില്‍ 6ന് ശിവപ്രതിഷ്ഠാ ചടങ്ങ് സമയത്ത് അഞ്ച് വാനരന്മാര് ഇവിടെ വന്ന് ഇരുന്നതും കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞതോടെ വാനരപ്പട അപ്രത്യക്ഷമായതും ഭക്തരെ വിശ്വാസത്തിന്റെ നെറുകയിലെത്തിച്ച അത്ഭുതങ്ങളില്‍ ഒന്നുമാത്രം. ഒത്തിരി നേരം ഈ പുണ്യമായ പാറ മലയില്‍ ചിലവഴിക്കണമെന്നുണ്ട്.പക്ഷെ ഇറങ്ങാന്‍ സമയമായി. മലദൈവങ്ങളെ ഹ്യദയത്തില്‍,ഉറച്ച പാറയെപ്പോലെ പ്രതിഷ്ഠിച്ച് മല ഇറങ്ങി. സര്‍വ്വ ചരാചരങ്ങളും മനുഷ്യര്‍ക്കായി നിലനില്ക്കുമ്പോള്, കല്ലും മണ്ണും മലകളുമെല്ലാം പുണ്യമായി കാണുകയും സര്‍വ്വതിലും ഈശ്വര ചൈതന്യം ഉണ്ടെന്ന് പഠിപ്പിച്ച ആ ഹൈന്ദവ ധര്‍മ്മത്തോട് ഏറെ കടപ്പാടോടു കൂടി, പകൃതി സത്യമാണെന്ന തിരിച്ചറിവോടുകൂടി മലയിറങ്ങി. മനസ്സിലപ്പോള്‍ ഉയന്നത് ഒരു മന്ത്രമാണ്,
പരോപകാരായ ഫലന്തി വൃക്ഷ
പരോപകാരയാ വഹന്തി നദിയാ
പരോപകാരായ ദുഹന്തി ഗാവാ
പരോപകാരാര്‍ത്ഥമിദം ശരീരം….
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: