ആലപ്പുഴ നഗരത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലൂടെ കഥ പറഞ്ഞ ‘ഫ്രൈഡെ’ എന്ന ചിത്രത്തിന് ശേഷം ലിജിന്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മങ്കീസ്’. ഏഴ് ഉപകഥകള്‍ ചേര്‍ത്താണ് തന്റെ കന്നിചിത്രവുമായി ലിജിന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയത്. പുതിയ ചിത്രത്തില്‍ ഒരു ബാഗും അതിനെ ചുറ്റിപ്പറ്റിയുള്ള മൂന്നു യുവാക്കളുടെ പ്രയാണവുമാണ് മങ്കീസിലൂടെ പറയാന്‍ ഒരുങ്ങുന്നത്.
സിദ്ധാര്‍ഥ് ഭരതന്, മനു, സണ്ണിവെയ്ന് എന്നിവരാണ് ഈ മൂന്നു വേഷങ്ങള്‍ ചെയ്യുന്നത്. മെയില്സ്റ്റോണ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് മങ്കീസ് നിര്‍മ്മിക്കുന്നത്. ഫ്രൈഡെയുടെ തിരക്കഥ ഒരുക്കിയ നജീം കോയയാണ് ഈ ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നവംബര്‍ രണ്ടാം വാരം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: