ഭാരതീയ വൈദികപാരമ്പര്യത്തേയും പ്രത്യേകിച്ച് കേരളത്തില്‍ നിലവിലിരുന്ന വൈദികാചാരാനുഷ്ഠാനമായ അഗ്നി- അഥവാ അതിരാത്രത്തിന്റേയും ആചാര സവിശേഷതകളെ അന്വേഷിക്കുന്ന അഗ്നയേ എന്ന വസ്തുതാചിത്രം (ഡോക്യുമെന്ററി) പൂര്‍ത്തിയായി.
ആറായിരം വര്‍ഷത്തോളമായി ഭാരതത്തില്‍ നിലനിന്നുപോരുന്ന യജ്ഞസംസ്കാരത്തിന്റെ ക്രിയാവിധികളെ അതിരാത്രം എന്ന യജ്ഞാനുഷ്ഠാനത്തിലൂടെ ഗവേഷണാത്മകമായി ചിത്രീകരിക്കുകയാണിതില്. അതോടൊപ്പം ഭാരതീയ- കേരളീയ വൈദികാചാരപാരമ്പര്യത്തിന്റെ ചരിത്രവും ആമുഖമായി ഇതില്‍ ചിത്രീകരിക്കുന്നു.
എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.എ.വി.അനൂപ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനും ചെന്നൈ ലയോള കോളേജ് പൗരസ്ത്യഭാഷാവിഭാഗം പ്രൊഫസറുമായ ഡോ. ജി. പ്രഭയാണ്.
യജ്ഞങ്ങളില്‍ വെച്ചേറ്റവും വലുതായ പന്ത്രണ്ട് ദിവസം നീണ്ടു നില്ക്കുന്ന അഗ്നി അഥാ അതിരാത്രം എന്ന യാഗവിധിയെയാണ് 75 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം പ്രധാനമായും അവലംബിക്കുന്നത്. 2011 ല്‍ പാഞ്ഞാളില്‍ നടന്ന യാഗമാണ് ഇതിനാധാരം. മഹാകവി അക്കിത്തമാണ് ഈ ചിത്രത്തിന്റെ നാന്ദീശ്ലോകം രചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: