രോഹിത് മേനോന് അഭിനയിക്കുകയാണ്. ഒപ്പം കാലാകാലങ്ങളിലായി മലയാള സിനിമാരംഗത്ത് ചിരപ്രതിഷ്ഠിതരായ നടന്മാരില് നിന്നും അഭിനയമെന്തെന്നും ആരാണ് നടനെന്നും പഠിക്കുകയും ചെയ്യുന്നു. ഇതിനകം ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍ രോഹിത് അഭിനയിച്ചുകഴിഞ്ഞു. ഓരോന്നു പിന്നിടുമ്പോഴും പ്രതിഭയിലേക്കുള്ള മാനസികമായ പാകപ്പെടല്‍ അനുഭവിച്ചു തീര്‍ക്കുകയാണ് ഈ യുവനടന്. മമ്മൂട്ടിയുടെ മകനായി ഫേസ് റ്റു ഫേസിലും, ജൂനിയര്‍ മമ്മൂട്ടിയായി പ്രജാപതിയിലും തിളങ്ങിയെന്ന് സിനിമ കണ്ടവര്‍ വിലയിരുത്തുമ്പോഴും അതിലൊന്നും മനസ്സിനെ മതിമറന്ന് രമിപ്പിക്കാതെ അഭിനയത്തിന്റെ അലകും പിടിയും തിരിച്ചറിയുകയാണ് രോഹിത്. അലീഭായ് എന്ന ചിത്രത്തില്‍ ജൂനിയര്‍ സിദ്ദീഖായും രോഹിത് അഭിനയിച്ചിട്ടുണ്ട്. പൊട്ടാസ്ബോംബ്, ഗുലുമാല്, ഒറ്റനാണയം, കെമിസ്ട്രി, രാധികയുടെ സഹോദരനായി കഥയിലെ നായിക, ഓട്ടിസം ബാധിച്ച കുട്ടിയായി ഉറവ തുടങ്ങി 18 സിനിമയില്‍ രോഹിത് അഭിനയിച്ചിട്ടുണ്ട്. ഒരു ഇന്ത്യന്‍ പ്രണയകഥയിലും അഭിനയിച്ചിട്ടുണ്ട്. വെള്ളിമൂങ്ങയാണ് പുതിയ ചിത്രം. ബിജുമേനോന്റെ ചെറുപ്പ വേഷമാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. പ്രതിഭയിലും എളിമയിലും അനുഗൃഹീതനാണ് ഈ നടനെന്ന് അഭിനയിച്ച പടങ്ങളുടെ പിന്‍ബലത്തില്‍ പലരും നിസംശ്ശയം പറയുന്നുണ്ട്. തീര്‍ച്ചയായും രോഹിതിന്റെ യാത്ര ജൈത്രയാത്രയായി മാറുന്ന കാലം വിദൂരമല്ല.
പാലക്കാട്ട് ടൗണിനടുത്ത് താമസിക്കുന്ന മാധവന്‍കുട്ടിയുടെയും മിനിയുടെയും മകനായ രോഹിത്തിനെത്തേടി പ്രജാപതിയിലെ മികച്ച പ്രകടനത്തിന് ഉജാല ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് എത്തിയിരുന്നു.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: