നാടുതിന്നു മുടിക്കാന്‍
ഒരുക്കൂട്ടര്‍
വാളും പരിചയുമായി
കച്ചക്കെട്ടി
ഒളിപ്പോരിനിറങ്ങുന്നു
പുരകത്തുമ്പോള്‍
വാഴ വെട്ടാന്‍
ആര്‍ക്കാണിത്ര തിടുക്കം
ആരാന്റെ അമ്മയ്ക്കു
ഭ്രാന്തുപിടിപ്പെട്ടാല്
കാണാന്‍ എന്തൊരു ചേല്
അവനവന്റെ അമ്മയ്ക്ക്
എങ്ങാനും ഒരു പക്ഷേ
പൈത്യം വന്നുപോയാല്‍
കുറച്ചധികം ദണ്ണം കാണും
ചാത്യാലുള്ളതെത്ര
തൂത്തുമിനുക്കിയാലും
എങ്ങോട്ടും പോവില്ല
വിദ്യാലയങ്ങളെ
ശവകുടീരങ്ങളായി
മാറ്റുമ്പോള്‍
പങ്കുവച്ച പട്ടികയില്‍
അവര്‍ക്കെത്ര ലാഭം
ചുടുചോരകൊണ്ടു
പുതിയ അധ്യായമെഴുതിയവര്ക്കു
എവിടേയോ പിഴച്ചു
മേദിനിയെ കാര്‍ന്നു
തിന്നുന്ന വിഷപ്പുകകള്‍
ഇവിടെ തന്നെ
ചുറ്റിത്തിരിയുന്നു
വെട്ടാന്‍ നിര്‍ത്തിയിരിക്കുന്ന
അറവുമാടിനെപ്പോല്
അവരവരുടെ
ഊഴം കാത്ത്
കുറേയേറെ മാനവര്‍
ചരിത്രം തിരുത്തിക്കുറിച്ച
മാവേലി തമ്പുരാന്റെ
നൂറുമേനി വിളയുമീദേശം
വെറും പഴങ്കഥയായി
അവശേഷിക്കുന്നു
രാഹുല്‍ കണ്ണംമ്മൂല
പ്രതികരിക്കാൻ ഇവിടെ എഴുതുക: