ചങ്ങനാശേരി: നിഷേധാത്മക ചിന്തകള്‍ക്ക് ലോകത്തില്‍ സമാധാനം വിളയിക്കാന്‍ കഴിയില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം സംഘടനാ കാര്യദര്‍ശി കാ.ഭാ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. സര്‍ഗാത്മക ചിന്തകള്‍ക്ക് മാത്രമേ സ്ഥായിയായ സമാധാനവും നന്മയും കൊണ്ടു വരാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ചങ്ങനാശേരി യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാ.ഭാ സുരേന്ദ്രന്. രാഷ്ട്ര പുനര്‍ നിര്‍മാണത്തിനുള്ള പഠന ഗവേഷണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ മൂന്നു നൂറ്റാണ്ടായി ഭാരതീയ വിചാര കേന്ദ്രം നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ആര് ശശികുമാര്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ലാല്‍ മോഹനനെ പ്രസിഡന്റായും എം.എസ് സുധീഷിനെ വൈസ് പ്രസിഡന്റായും യോഗം തെരഞ്ഞെടുത്തു. ജി. പ്രിയേഷിനെ സെക്രട്ടറിയായും അരുണ്‍ കൃഷ്ണനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഗോകുല്‍ എസ് കുമാറാണ് ട്രഷറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: