തിരുവനന്തപുരം: കസ്റ്റഡിയിലെടുക്കുന്നവരെ ലോക്കപ്പില്‍ നഗ്നരായോ അടിവസ്ത്രമിടിയിപ്പിച്ചോ നിര്‍ത്താന്‍ പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്. ഒരാളെ അറസ്റ്റ് ചെയ്തു ലോക്കപ്പിലിടുമ്പോള്‍ അയാള്‍ക്കു സാധാരണ ധരിക്കാറുള്ള വസ്ത്രം അനുവദിക്കണമെന്ന കേരള പോലീസ് ആക്ടിലെ വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
സാധാരണ വസ്ത്രം ധരിച്ചാല്‍ കുറ്റവാളികള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ വ്യവസ്ഥ പിന് വലിക്കണമെന്നുമാവശ്യപ്പെട്ട് കോട്ടയം സ്വദേശി പി. രാജന് സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന് തള്ളി.അറസ്റ്റ് ചെയ്യപ്പെടുന്നവരെല്ലം കുറ്റവാളികളാകണമെന്നില്ലെന്നും ഇവരില്‍ പലരും പിന്നീട് കുറ്റത്തില്‍ നിന്ന് ഒഴിവാക്കപ്പെടാറുണ്ടെന്നും മനുഷ്യവകാശ കമ്മീഷന് ചൂണ്ടികാട്ടി.
നഗ്നരായോ, അടിവസ്ത്രം മാത്രം ധരിപ്പിച്ചോ പ്രതികളെ ലോക്കപ്പിലിടുന്നവര്ക്കെതിരെ കര്‍ശന നടപടി വേണമെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു. അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവുണ്ടെങ്കിലും അങ്ങനെ സംഭവിക്കാറില്ലെന്നും ജസ്റ്റിസ്. ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.
സംശയത്തിന്റെ പേരില്‍ മാത്രം ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നതും ആളുമാറി അറസ്റ്റ് ചെയ്യുന്നതു സാധാരണയാണെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: