മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍, അര്‍ജന്റീനയുടെയും സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് ബാഴ്‌സലോണയുടെയും സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരായ നിയമ നടപടി തുടരും. മെസിയുടെ പേരിലെ കേസ് തള്ളണമെന്ന പ്രൊസിക്യൂട്ടറുടെ ആവശ്യം സ്പാനിഷ് കോടതി നിരാകരിച്ചു. മൂന്നു കേസുകളിലായുള്ള അന്വേഷണം തുടരാനും കോടതി നിര്‍ദേശിച്ചു.
മെസിക്കെതിരെ വേണ്ടത്ര തെളിവുകളുണ്ട്. തന്റെ ഫോട്ടോകള്‍ ഉപയോഗിച്ചു നേടുന്ന വരുമാനത്തിന്‍മേലുള്ള നികുതി ഒഴിവാക്കാന്‍ സാങ്കല്‍പ്പികമായ കോര്‍പ്പറേറ്റ് സ്ഥാപനം രൂപീകരിച്ചതില്‍ മെസിക്കു പങ്കുണ്ടെന്നും സ്പാനിഷ് ജഡ്ജി വിലയിരുത്തി. 2007-09 കാലയളവില്‍ നടന്ന ക്രമക്കേടുകളില്‍ മെസിയുടെ അച്ഛന്‍ ജോര്‍ജ് ഹൊരാസിയോയും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: