ന്യൂദല്‍ഹി: ദേശീയപാതയില്‍ സ്വാകാര്യ വാഹനങ്ങളുടെ ടോള്‍ ഒവിവാക്കിയേക്കും. ഇതിന് പകരമായി വാഹനങ്ങള്‍ വാങ്ങുമ്പോല്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കാനാണ് നിര്‍ദ്ദേശം. സെസ് മാതൃകയില്‍ വാഹന വിലയുടെ രണ്ടു ശതമാനമായി നിജപ്പെടുത്തിയാണ് ഇത് നടപ്പാക്കുക.
പുതിയ വാഹനത്തിന്റെ രജിസ്ട്രേഷന് സമയത്ത് തന്നെ ഫീസ് ഈടാക്കുന്നത് വഴി പ്രതിവര്‍ഷം 1840 കോടി രൂപ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ദേശീയപാത അതോറിറ്റി നടത്തിയ പഠനത്തിലാണ് പുതിയ ശുപാര്‍ശ. അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യവാഹനങ്ങളില്‍ നിന്ന് ടോള്‍ ഇനത്തിലുള്ള വരുമാനം 14 ശതമാനം മാത്രമാണ്.
2013-14ല്‍ 1600 കോടി രൂപയാണ് സ്വകാര്യ വാഹനങ്ങളില്‍ നിന്ന് ഈടാക്കിയത്. ബാക്കി വരുമാനം മുഴുവന്‍ വാണിജ്യ വാഹനങ്ങളില്‍ നിന്നാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ടോള്‍ പിരിവില്‍ മാറ്റം വരുത്താന്‍ ഗതാഗതമന്ത്രാലയം സജീവമായി ആലോചിക്കുന്നത്.
ടോള്‍ പിരിവ് ഒഴിവാക്കുന്നതിന് രണ്ട് കാരണങ്ങളാണ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. ടോള്‍ പിരിവിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാമെന്നതാണ് ആദ്യത്തേത്. ടോള്‍ പിരിക്കാന്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നത് ഒഴിവാക്കാമെന്നതാണ് മറ്റൊരു നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: