കോഴിക്കോട്: മുസ്ലീം വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഒടുവിലാണ് വിശ്വാസ സമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് സമൂഹ ഈദ് നമസ്കാരങ്ങള്‍ വേണ്ടെന്ന് വച്ചെങ്കിലും പളളികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലസ്തീന് ജനതയോട് അനുഭാവം പ്രകടിപ്പിച്ച് ഇത്തവണ ആഘോഷങ്ങള്‍ക്ക് മിതത്വം പാലിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ പറഞ്ഞിരുന്നു. ഇതിന് ചുവട് പിടിച്ചു കൊണ്ട് മിതത്വത്തോടു കൂടിയ ഒരു ആഘോഷമായിരിക്കും പൊതുവെ നടക്കുക.
അതേസമയം ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍. പെരുന്നാള്‍ പ്രമാണിച്ച് ഇന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പടെയാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് , സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മു്സ്ല്യാര്, പാളയം ഇമാം യൂസുഫ് നദ് വി, എന്നിവരാണ് ചെറിയ പെരുന്നാള്‍ ഇന്നായിരിക്കുമെന്ന് പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: