തിരുവനന്തപുരം: 2014ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഈമാസം 29നും ആഗസ്ത് രണ്ടിനും ഇടയില്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയ തുക എസ്ബിടി ശാഖകളില്‍ അടച്ച് കോളജുകളില്‍ പ്രവേശനം നേടണം. രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി കോളേജ് അധികൃതര്‍ നോണ്‍ ജോയിനിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ യാതൊരു കാരണവശാലും പുതുതായി ഉള്‍പ്പെടുത്തിയ മെഡിക്കല്‍, ഡന്റല്‍ കോളജുകളിലേക്ക് അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല. 2014 ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി തയ്യാറാക്കിയിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പുതുതായി ഉള്‍പ്പെടുത്തിയ മെഡിക്കല്‍, ഡന്റല്‍ കോളജുകളിലേയ്ക്കുള്ള ഓപ്ഷന് രജിസ്ട്രേഷന് ഈമാസം 26 ന് വൈകീട്ട് നാലിന് അവസാനിച്ചിരുന്നു. രണ്ട് സര്‍ക്കാര്‍ കോളജ് ഉള്‍പ്പെടെ 22 കോളജുകളിലേക്കാണു പ്രവേശനം.
സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ഫീസ്ഘടന കോടതിയോ അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്തപക്ഷം ഫീറെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് എല്ലാ വിദ്യാര്‍ഥികളും അടയ്ക്കണം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: