തിരുവനന്തപുരം: കാര്‍ഗില്‍ വിജയ് ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരം എന്‍സിസി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുമല 2-ാം കേരള ബറ്റാലിയന് എന്‍സിസി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
എന്‍സിസി ഗ്രൂപ്പ് കമാണ്ടര്‍ കേണല്‍ സി.ജെ. ജയചന്ദ്രന്, എന്‍സിസി 2-ാം കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്. കേണല്‍ പി.ജെ. സൈമണ്‍ എന്നിവര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: