കോഴിക്കോട്: കോഴിക്കോട് നഗരസഭാ ഓഫീസില്‍ വനിതാ കൗണ്‍സിലര്‍ മേയറുടെ മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.എസ്.സത്യഭാമ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ വാര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല എന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.
സത്യഭാമയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നല്കി. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോര്പ്പറേഷന് ഓഫീസിലെ രണ്ടാംനിലയില്‍ മേയറുടെ ഓഫീസിലെത്തിയ സത്യഭാമ മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ കാണിച്ചു തരാം എന്ന് ആക്രോശിച്ചു കൊണ്ട് ബ്ളേഡ് ഉപയോഗിച്ച ഇടതു കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു എന്നാണ് വിവരം.
ഉടന്‍ തന്നെ മറ്റുള്ളവര്‍ ഓടിയെത്തി സത്യഭാമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: