തായ്പേയ്: എംഎച്ച് 17 വ്യോമദുരന്തത്തിന്റെ ഞെട്ടല്‍മാറും മുന്‍പ് മറ്റൊരു വിമാനാപകടം കൂടി. തായ്വാനില് യാത്രാവിമാനം തകര്‍ന്ന് 47 പേര് മരിച്ചു. പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ തായ്പേയിയില് നിന്ന് പെംഗു ദ്വീപിലേക്ക് പോയ തായ്വാനീസ് എയര്‍ലൈന്‍സായ ട്രാന്‍സ് ഏഷ്യയുടെ വിമാനമാണ് ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കവെ റണ്‍വേയ്ക്ക് അല്പം അകലെ പുറത്തുള്ള ചെറുനഗരമായ ഹുക്സിയിലാണ് തകര്‍ന്നു വീണത്. ഇടിച്ച വിമാനവും അടുത്തുള്ള കെട്ടിടങ്ങളും കത്തി. എന്നാല്‍ അവയില്‍ ആരുമില്ലാതിരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നില്ല.
പെംഗുവിലെ റണ്‍വേയില്‍ ഇറക്കാനുള്ള ആദ്യശ്രമം വിജയിച്ചിരുന്നില്ല. രണ്ടാം ശ്രമത്തിനിടെയാണ്ദുരന്തം. 54 യാത്രക്കാരും നാലു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നെന്ന് തായ്വാന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മാറ്റ്മോ ചുഴലിക്കൊടുങ്കാറ്റ് തായ്വാനില് നാശം വിതച്ചിരുന്നു. മാറ്റ്മോ സൃഷ്ടിച്ച മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു.
കനത്ത ഇരുട്ടായതിനാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ പതുക്കെയാണ് നടന്നത്. മരണസംഖ്യ ഉയരാന്‍ ഇതുമൊരു കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: