തിരുവനന്തപുരം: ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സ്വര്‍ണം പിടികൂടി. രാവിലെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഇകെ 520 എമറൈറ്റ്സ് വിമാനത്തിലെത്തിയ തിരുന്നല്‍വേലി സ്വദേശി സെയ്ദലിയില് നിന്നാണ് സ്വര്‍ണം പിടികൂടിയത്.
930 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ കസ്റ്റംസ് വിഭാഗം വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: