കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനെ കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതു സംബന്ധിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു.
അടുത്തിടെ ചുമതലയേറ്റ ജസ്റ്റീസ് അശോക് ഭൂഷണെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഇതോടൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്.
2011 നവംബര്‍ 9നാണ് മഞ്ജുള ചെല്ലൂര്‍ കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതയായത്. 2012 സെപ്തംബര്‍ 26ന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. വ്യാഴാഴ്ച വരെ ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ കേരള ഹൈക്കോടതിയില്‍ തുടര്‍ന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: