ന്യുദല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്ന് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്. 2005 ജൂണില്‍ വിവാദ ജഡ്ജിയുടെ നിയമനം സ്ഥിരപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സുപ്രീം കോടതി കൊളീജിയത്തിന് കത്തെഴുതിയതായി രവി ശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
കട്ജുവിന്റെ വെളിപ്പെടുത്തലിലൂടെ ജഡ്ജിമാരുടെ നിയമനത്തില്‍ പുതിയ സംവിധാനം രൂപീകരിക്കണമെന്നാണ് വ്യക്തമാക്കുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിനായി പുതിയ സംവിധാനം ഉണ്ടാക്കുമെന്നും നിലവിലുള്ള കൊളീജിയം രീതിക്ക് പകരമായി ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റുമെന്റ് കമ്മീഷന് നിയമിക്കാന്‍ അലോചിക്കുന്നതായും നിയമമന്ത്രി കൂട്ടിചേര്‍ത്തു.
നേരത്തെ അഴിമതിക്കേസ് നിലവിലുള്ള ഒരു ജഡ്ജിയെ മദ്രാസ് ഹൈക്കോര്‍ട്ട് ജഡ്ജിയായി നിയമിക്കുന്നതിന് ഒന്നാം യുപിഎ സര്‍ക്കാര്‍ സഹായിച്ചു എന്ന മുന്‍ സുപ്രീം കോടതി ജഡ്ജി മര്‍ക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് നിയമന്ത്രിയുടെ പ്രസ്താവന
ജഡ്ജി നിയമനത്തില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി ആരെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങള്‍ ലോക്സഭയില്‍ ബഹളം വച്ചു. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയതോടെയാണ് രവിശങ്കര്‍ പ്രസാദ് പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: