ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മാനേജുമെന്റ് സീറ്റിലേക്ക് പ്രത്യേക പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും മാനേജുമെന്റ് സീറ്റിലേക്ക് പ്രവേശനം നടത്താനും കോടതി ഉത്തരവിട്ടു. സ്വന്തം നിലയില്‍ പ്രവേശനം നടത്തണമെന്നായിരുന്നു സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം.
ഫീസ് വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹാജരാകാത്തിനെ സുപ്രിം കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: