ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്ക്കു പരുക്കേറ്റു. നിയന്ത്രണ രേഖക്കയ്ക്കടുത്ത് അഖ്നൂര്‍ മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്ഥാന് വെടിയുതിര്‍ത്തത്.
ഈ വര്‍ഷം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നാല്‍പ്പത്തി നാലാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായുണ്ടാകുന്ന പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി ഇന്ന് സഭയില്‍ വ്യക്തമാക്കിയിരുന്നു.
ഭീകരര്‍ക്ക് നുഴഞ്ഞുകയറുന്നതിനുള്ള സാഹചര്യമൊരുക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നു സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: