തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ മന്ത്രസഭാ ഉപസമിതി അംഗങ്ങള്‍ക്ക് ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.
പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുറബ്ബ് തിരുവനന്തപുരത്ത് പറഞ്ഞു. പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ 400 കോടിരൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു ബാച്ചിന് 70 ലക്ഷം രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉപസമിതിയെ അറിയിച്ചു. ഉപസമിതി ഇന്ന് വൈകീട്ട് വീണ്ടും യോഗം ചേരും.
ഒരു ബാച്ചില്‍ ചുരുങ്ങിയത് 25 വിദ്യാര്‍ത്ഥികളെങ്കിലും ഇല്ലാത്തിടത്ത് പുതിയ ബാച്ച് അനുവദിക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം മന്ത്രിസഭ ഉപസമിതി യോഗം ചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഏതെല്ലാം സ്കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കണമെന്ന കാര്യത്തില്‍ തീരുമാനമാകത്തതിനെ തുടര്‍ന്ന് യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സ്കുളികളില്ലാത്ത 134 പഞ്ചായത്തുകള്‍ക്ക് പ്ലസ്ടു അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഏതൊക്കെ പഞ്ചായത്തുകള്‍ക്കാണ് സ്കൂള്‍ അനുവദിക്കുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: