കൊച്ചി: ദേശീയ തലത്തിലെന്നപ്പോലെ കേരളത്തിലും അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനും ന്യൂനപക്ഷ സമൂഹങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് ബിജെപി നേതാവ് രാം മാധവ് പറഞ്ഞു. ഇടത്ത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് ഭരണത്തില്‍നിന്നും കേരളത്തെ രക്ഷിക്കാന്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുതല്‍ ആവിഷ്കരിക്കേണ്ട തന്ത്രങ്ങള്‍ മെനയാന്‍ എന്‍ഡിഎ ഘടകക്ഷികളായ കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്)നേതാവ് അഡ്വ. നോബിള്‍ മാത്യുവുമായി നടത്തിയ ചര്‍ച്ചയിലാണ് മാധവ് ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതി, കൊടുകാര്യസ്ഥത, വികസനമുരടിപ്പ്, കുടുംബാധിപത്യം തുടങ്ങിയവ മുദ്രവാക്യമാക്കിയ ഇടത് ഐക്യ മുന്നണികള്‍ക്കെതിരെ യഥാര്‍ത്ഥ ജനാധിപത്യ മുന്നേറ്റത്തിന് കളമൊരുങ്ങുന്നതായി കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) നേതാവ് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായെ ധരിപ്പിച്ചു. കേരളത്തിലെ എന്‍ഡിഎയുടെ ജനകീയാടിത്തറ വുപുലീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കാന്‍ എന്‍ഡിഎ ഏകോപന സമതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: