പാറ്റ്ന: മണ്ണെണ്ണയുടേയും പാചക വാതകത്തിന്റെയും വില കൂട്ടില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. വില വര്‍ധിപ്പിക്കാത്തത് ജനങ്ങള്‍ക്ക് ആശ്വാസകരമാകുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ഇതു മധ്യവര്‍ഗത്തിന് ഏറെ ഉപകാരപ്പെടും. എന്നാല്‍, പെട്രോള്‍ വില മാര്‍ക്കറ്റ് പ്രൈസ് മെക്കാനിസം അനുസരിച്ചു നടപ്പാക്കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാറ്റ്നയില്‍ ബിജെപിയുടെ ദ്വിദിന എക്സിക്യൂട്ടിവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധര്‍മ്മേന്ദ്രപ്രദാന്‍. ഇറാക്ക് പ്രശ്നം രാജ്യത്തെ എണ്ണ വില നിര്‍ണയത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രൂപ ശക്തിപ്പെടുന്നതിനാല്‍ ഇന്ധന വില വര്‍ധനയുടെ ഷോക്ക് ഏല്‍ക്കേണ്ടിവരില്ല.
തീരുവ കുറച്ചതോടെ റെയില്‍വേ, പ്രതിരോധം, വ്യവസായം, മറ്റു വന്‍കിട ഉപയോക്താക്കള്‍ എന്നിവര്‍ക്കുള്ള ഡീസല്‍ വിലയില്‍ ഒരു രൂപയുടെ കുറവുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: