പുത്തൂര്‍: ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. രാവിലെ 9.20ന് എം.സി റോഡില്‍ കുളക്കട സ്കൂളിന് സമീപമായിരുന്നു അപകടം.
സ്കൂള്‍ കുട്ടികള്‍ റോഡ് മുറിച്ചു കടന്നപ്പോള്‍ മുന്നില്‍ പോയ കാര്‍ സഡന്‍ ബ്രേക്കിട്ടു. ഇതിന് പിന്നില്‍ ജോര്‍ജിന് എസ്കോര്‍ട്ട് പോയ പൊലീസ് ജീപ്പും ജോര്‍ജിന്റെ വാഹനവും ഇടിക്കുകയായിരുന്നു.
ഔദ്യോഗിക വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. കൊട്ടാരക്കരയില്‍ നിന്ന് ആര്. ബാലകൃഷ്ണപിള്ള അയച്ച കാറില്‍ ജോര്‍ജ് തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: