മോസ്കോ: മലേഷ്യന്‍ യാത്രാ വിമാനം 295 യാത്രക്കാരുമായി റഷ്യന്‍ അതിര്‍ത്തിക്ക് സമീപം ഉക്രെയിനില്‍ തകര്‍ന്നു വീണു. മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഉക്രേനിയന്‍ സര്‍ക്കാര്‍ സേനകള്‍ റഷ്യന്‍ വിമതരുമായി രൂക്ഷമായ പോരാട്ടം നടത്തുന്ന മേഖലയിലാണ് വിമാനം വീണതെന്ന് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. 15 പേര് വിമാന ജീവനക്കാരാണ്.
റഷ്യന്‍ വ്യോമ മേഖലയില്‍ എത്താന്‍ 50 കിലോമീറ്റര്‍ മാത്രം അവശേഷിക്കെയാണ് ഇന്നലെ വിമാനം കത്തിയമര്‍ന്ന് നിലംപതിച്ചതെന്ന് പേരുവെളിപ്പെടുത്താത്ത വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്നിന്നും ബീജിംഗിലേയ്ക്ക് പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത് സംബന്ധിച്ച വിഫലമായ അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു ആഘാതമായി രാജ്യത്ത് വീണ്ടും വിമാന ദുരന്തം ഉണ്ടായിരിക്കുന്നത്. 329 യാത്രക്കാരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: