കൊച്ചി: വിഎച്ച്പി മാര്‍ഗ്ഗദര്‍ശകനായ ഗിരിരാജ് കിഷോറിന്റെ നിര്യാണത്തില്‍ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അനുശോചനം രേഖപ്പെടുത്തി. ഹിന്ദുജനതയുടെ ഉയര്‍ച്ചക്കും, ഏകീകരണത്തിനുമായി അഹോരാത്രം പ്രവര്‍ത്തിച്ച ഒരു ഉത്തമപ്രവര്ത്തകനാണ് ഗിരിരാജ് കിഷോര്‍ജി എന്ന് വിഎച്ച്പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കെ.വി. മദനന് അനുസ്മരിച്ചു.
അയോദ്ധ്യാ പ്രക്ഷോഭ സമരത്തില്‍ ഹൈന്ദവ സമാജത്തിന് വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിനുടമയും, ഒരു മനുഷ്യായുസു മുഴുവന്‍ സനാതന ധര്‍മ്മ പുനസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു കര്‍മ്മയോഗിയുമായിരുന്നു ആചാര്യ ഗിരിരാജ് കിഷോറെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.
കലൂര്‍ വിഎച്ച്പി ആസ്ഥാനത്തു ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: