ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്വാനാ ജില്ലയില്‍ ഭീകരരുമായി നടന്ന ആക്രമണത്തില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു . ജയിഷ്-എ-മുഹമ്മദ് ഭീകരന് ആദില്‍ പതാനെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത് .തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍പ്പെട്ട ട്രാല്‍ നഗരത്തിലാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ ഒരു സൈനികന് പരിക്ക് പറ്റി. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
പ്രദേശത്ത് നിന്ന് ഭീകരന്റെ മൃതദേഹവും എ.കെ 47 തോക്കും തിരകളും കണ്ടെത്തിയതായി സേനാ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: